Posts

Showing posts from June, 2019

ഹംപി

Image
രാജക്കന്മാരെല്ലാം കൊള്ളക്കാരാണ് .. ആടയാഭരണങ്ങള്‍ അണിഞ്ഞ കൊള്ളക്കാര്‍. ആ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ ആദ്യം അനുഭവപ്പെടുക ഒരു മൂകതയാണ്. നിശബ്ധരാക്കപ്പെട്ടവരുടെ മൂകത. അത് പലതും വിളിച്ചു പറയുന്നുണ്ട്. ചുറ്റും നോക്കിയാല്‍ കല്ലുകൊണ്ട് തീര്‍ത്ത വിസ്മയങ്ങള്‍ കാണാം. എന്ത് ഉണ്ടാക്കിയാലും അതിലെ ഓരോ കല്ലിലും കൊത്തുപണികള്‍.  കല്ലുകൊണ്ട് ഉണ്ടാക്കിയ അക്വാ ഡക്ക്റ്റ്. അതിലൂടെ വളരെ ദൂരെ നിന്നും വെള്ളം വന്ന് മനോഹരമായ പടിക്കെട്ടുകള്‍ ഉള്ള “പുഷ്കരിണി” കുളത്തിലേക്ക് വീഴാനുള്ള സംവിധാനം. അങ്ങനെ പലതും. പക്ഷെ ഈ കാഴ്ചകളെക്കാള്‍ മനസ്സില്‍ തങ്ങി നില്‍ക്കുക വേറെ ചിലതാണ്. തല യില്ലാത്ത നന്തി വിഗ്രഹം, വിഗ്രഹമില്ലാത്ത അമ്പലങ്ങള്‍, തുമ്പിക്കൈ ഇല്ലാത്ത ആനപ്രതിമകള്‍ അങ്ങനെ പലതും. ഒരു അധിനിവേശത്തിന്റെ തിരു ശേഷിപ്പുകള്‍. ഈ ഒഴിഞ്ഞ കെട്ടിടങ്ങള്‍ നമ്മളെ പലതും ഓര്‍മിപ്പിക്കും. ഇവിടെയും കുറെ ജനങ്ങള്‍ ജീവിച്ചിരുന്നു. അവര്‍ക്ക് ഒരു സംസ്കാരം ഉണ്ടായിരുന്നു, വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. കലാ വൈദഗ്ധ്യം ഉണ്ടായിരുന്നു. ആഗ്രഹങ്ങളും അഭിമാനവും ഉണ്ടായിരുന്നു. 200 വര്‍ഷത്തിലധികം വിജയ നഗര സാമ...

Liberation

Image
ഒരു യാത്ര അനുഭവം ആണ്, യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു അനുഭവം. ഇതൊരു സംഭവം അല്ല. സ്ഥലത്തെ കുറിച്ചുള്ള വിവരണവും അല്ല. എന്തിനാണ് യാത്ര ചെയുന്നത്? എന്തിനാണ് ബൈക്കില്‍ റൈഡ് പോകുന്നത്? നമ്മള്‍ എല്ലാവരും പലപ്പോഴായി കേട്ടിട്ടുള്ള ചോദ്യങ്ങള്‍ ആണ് ഇത്. അതിനുള്ള ഉത്തരം ഓരോരുത്തര്‍ക്കും ഓരോന്ന് ആണ്. അതിനുള്ള ഉത്തരം അനുഭവിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇത് എഴുതുന്നത്‌. 17-12-2016 രാത്രി വാഗമണ്‍ മിത്ര നികെതനിലെ ഭക്ഷണം കഴിച്ചു ഞങ്ങള്‍ തൃശൂര്‍ സഞ്ചാരി കുടുംബം ഒന്ന് നടക്കാന്‍ ഇറങ്ങി. 23 പേര്‍ അടങ്ങിയ സംഘം ഓരോന്ന് പറഞ്ഞു പറഞ്ഞു നടന്നു. പ്രതീക്ഷിച്ച പോലെ മഞ്ഞ് ഇല്ലായിരുന്നു. ചെറിയ കാറ്റ് ഇടയ്ക്കിടയ്ക്ക് ഞങ്ങളെ തൊട്ടുതലോടി പോകും. കുറെ കഴിഞ്ഞു ഒഴിഞ്ഞ റോഡില്‍ ചിലര്‍ ഇരുന്നു. പിന്നെ കിടന്നു. ഞാനും കിടന്നു... മാനം നോക്കി കിടന്നു. കണ്ടത് നക്ഷത്രങ്ങളെ ആണ്. കുറച്ചു അടുത്ത് കാണുന്ന പോലെ തോന്നി. നല്ല തെളിഞ്ഞ കാഴ്ച.. പിന്നെ മെല്ലെ മെല്ലെ ഓരോ patterns ശ്രദ്ധിച്ചു തുടങ്ങി. അത്തരം എല്ലാ ബാലിശമായ ആശ്ചര്യങ്ങളും കെട്ടടങ്ങിയപ്പോള്‍ മനസ് ചിന്തകള്‍ക്ക് വഴിമാറി. ഈ വലിയ പ്രപഞ്ചത്തില്‍ ഏതോ ഒരു കോണില്‍ ആണ് ഞാന്‍. ഈ നക്ഷ...