Liberation


ഒരു യാത്ര അനുഭവം ആണ്, യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു അനുഭവം.
ഇതൊരു സംഭവം അല്ല. സ്ഥലത്തെ കുറിച്ചുള്ള വിവരണവും അല്ല.
എന്തിനാണ് യാത്ര ചെയുന്നത്? എന്തിനാണ് ബൈക്കില്‍ റൈഡ് പോകുന്നത്? നമ്മള്‍ എല്ലാവരും പലപ്പോഴായി കേട്ടിട്ടുള്ള ചോദ്യങ്ങള്‍ ആണ് ഇത്. അതിനുള്ള ഉത്തരം ഓരോരുത്തര്‍ക്കും ഓരോന്ന് ആണ്. അതിനുള്ള ഉത്തരം അനുഭവിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇത് എഴുതുന്നത്‌.

17-12-2016 രാത്രി വാഗമണ്‍ മിത്ര നികെതനിലെ ഭക്ഷണം കഴിച്ചു ഞങ്ങള്‍ തൃശൂര്‍ സഞ്ചാരി കുടുംബം ഒന്ന് നടക്കാന്‍ ഇറങ്ങി. 23 പേര്‍ അടങ്ങിയ സംഘം ഓരോന്ന് പറഞ്ഞു പറഞ്ഞു നടന്നു. പ്രതീക്ഷിച്ച പോലെ മഞ്ഞ് ഇല്ലായിരുന്നു. ചെറിയ കാറ്റ് ഇടയ്ക്കിടയ്ക്ക് ഞങ്ങളെ തൊട്ടുതലോടി പോകും.

കുറെ കഴിഞ്ഞു ഒഴിഞ്ഞ റോഡില്‍ ചിലര്‍ ഇരുന്നു. പിന്നെ കിടന്നു. ഞാനും കിടന്നു... മാനം നോക്കി കിടന്നു.
കണ്ടത് നക്ഷത്രങ്ങളെ ആണ്. കുറച്ചു അടുത്ത് കാണുന്ന പോലെ തോന്നി. നല്ല തെളിഞ്ഞ കാഴ്ച.. പിന്നെ മെല്ലെ മെല്ലെ ഓരോ patterns ശ്രദ്ധിച്ചു തുടങ്ങി. അത്തരം എല്ലാ ബാലിശമായ ആശ്ചര്യങ്ങളും കെട്ടടങ്ങിയപ്പോള്‍ മനസ് ചിന്തകള്‍ക്ക് വഴിമാറി.

ഈ വലിയ പ്രപഞ്ചത്തില്‍ ഏതോ ഒരു കോണില്‍ ആണ് ഞാന്‍. ഈ നക്ഷത്രങ്ങളില്‍ നിന്ന് നോക്കിയാല്‍ സൂര്യനും ഇതുപോലെ ഒരു തുണ്ട് വെളിച്ചം മാത്രം ആണ്. ഒരു കൊച്ചു തുണ്ട്. അതിനെക്കാള്‍ ചെറിയ ഭൂമി അതിനെ ചുറ്റുന്നു. അതിലെ ഏതോ ഒരു ഭാഗത്ത്‌ ഉള്ള നിസ്സാരനായ ഒരു വ്യക്തിയാണ് ഞാന്‍. ഈ പ്രപഞ്ചത്തിലെ വളരെ വളരെ ചെറിയ തീരെ ചെറിയ ഒരു ഭാഗം. ആ ഞാന്‍ ഈ പ്രപഞ്ഞതോളം വലിയ ചിന്തകളും ടെന്‍ഷനും പ്രതീക്ഷകളും പേറി മനസിന്‌ സമാധാനം കൊടുക്കാതെ അലയുന്നു...

അന്ന് ആ നക്ഷത്രങ്ങളെ നോക്കി കിടന്നപ്പോള്‍ ഞാന്‍ അതെല്ലാം മറന്നു. അതെല്ലാം തീരെ ചെറുതായി.. എന്നെ കൊണ്ട് കണ്ടെത്താന്‍ ആവാത്ത വിധം ചെറുത്‌.. ഞാന്‍ കണ്ണ് നിറയെ കണ്ടു നക്ഷത്രങ്ങളെ.. മനസ് ശൂന്യം ആയിരുന്നില്ല.. എനിക്ക് വിവരിക്കാന്‍ ആവാത്ത വിധം സുഖകരമായ എന്തോ ഒന്ന് മനസ്സില്‍ നിറഞ്ഞിരുന്നു... പ്രകൃതിയുടെ ഭാഗമായി ജനിച്ചു, പക്ഷെ അതിനെ വെട്ടി നിരത്തി അതില്‍ തനിക്കു ഇണങ്ങും വിധം ഒരു ലോകം പണിതു അതില്‍ താമസിക്കുന്ന മനുഷ്യരില്‍ ഒരാള്‍ ആണ് ഞാന്‍. അതില്‍ നിന്ന് പുറത്തു വന്ന്‌ തിരികെ പ്രകൃതിയുടെ മടിയില്‍ വന്നു കിടക്കുന്ന സുഖം.. അതിന്‍റെ മൃദുവായ ഒരു ആലിംഗനത്തിന്റെ ചൂട് പറ്റി ചേര്‍ന്ന് കിടക്കുന്ന സുഖം.

ഇതോടൊപ്പം ഉള്ള ചിത്രങ്ങള്‍ എന്‍റെ തന്നെ ആണ്. "നിനക്ക് എവിടെ പോയാലും ഈ ഒരു പോസ്സെ ഉള്ളോ?" എന്ന് പലരെ കൊണ്ടും ചോദിപ്പിച്ച ചിത്രങ്ങള്‍.. കടല്‍ ക്കരയില്‍ , വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ , കാറ്റ് വീശുന്ന കുന്നിന്‍ പുറങ്ങളില്‍, മഞ്ഞു മൂടിയ തുമ്പുകളില്‍ ഞാന്‍ എത്തിപ്പെടുമ്പോള്‍ ഞാന്‍ ഇങ്ങനെ കൈ വിടര്‍ത്തി നില്‍ക്കാറുണ്ട്. ഈ സുന്ദരിയായ പ്രകൃതിയെ ആകെ പുണരാന്‍ എന്നോണം. അങ്ങനെ നില്‍കുമ്പോള്‍ ഒരു പ്രത്യേക സുഖം ആണ്.
ഞാന്‍ എന്താണ് ചെയ്യുന്നത് , യഥാര്‍ത്തില്‍ എനിക്ക് എന്താണ് വേണ്ടത്, എന്താണ് എനിക്ക് സന്തോഷം തരുന്നത് എന്നൊക്കെയുള്ള ഓര്‍മപ്പെടുത്തലുകള്‍ ആദ്യം കടന്നു വരും.. പിന്നെ മനസ് ശാന്തമാണ്.. ഈ നിമിഷം മാത്രമാവും മനസ്സില്‍. നാളെയും ഇന്നലെയും ഇല്ല. ഭാരമില്ലാത്ത, എല്ലാത്തില്‍ നിന്നും മോചനം കിട്ടിയ ഒരു ഫീല്‍..യാത്രകള്‍ എനിക്ക് തരുന്ന ഫീല്‍ ഇതാണ്... അതിനാണ് ഞാന്‍ യാത്ര ചെയ്യുന്നത്..

Liberation..
I feel liberated when I stand like this.

ഞാന്‍ ഇനിയും യാത്രം ചെയ്യും.. ഇതിനാണ് ഞാന്‍ യാത്ര ചെയ്യുന്നത്.. പറഞ്ഞു വിവരിക്കാന്‍ ആകില്ല. അനുഭവിപ്പിച്ചു തരാനും കഴിയില്ല.. കൈ വിടര്‍ത്തി കണ്ണടച്ച് ഞാന്‍ നില്‍ക്കും..നില്‍ക്കണം.. ഇനിയും ഒരുപാട് തവണ .

Comments

Popular posts from this blog

ഹംപി

പണികിട്ടിയ യാത്രയുടെ

നാമക്കല്‍ ടൌണിലെ കോട്ട.