പണികിട്ടിയ യാത്രയുടെ
ഒരു പണികിട്ടിയ യാത്രയുടെ വിവരണം ആദ്യത്തെ ബുള്ളറ്റ് റൈഡ് വിജയ്ച്ചത് കൊണ്ട് രണ്ടാമത് ഒരെണ്ണം പ്ലാന്‍ ഇട്ടു. വാള്പാിറ യാത്ര സെപ്റ്റംബര്‍ ആറാം തിയതി ഞായറാഴ്ച. എന്റെ വീട്ടില്‍ നിന്ന് ശക്തമായ എതിര്പ്പ് . ഒരു ജോതിഷി അച്ഛനെ പറഞ്ഞു പേടിപ്പിച്ചു - എനിക്ക് വാഹനം ഉപയോഗിക്കാന്‍ പാടില്ല എന്ന്. അത് പോരഞ്ഞിട്ട് തലേന്ന് രാത്രി പലരും ഒഴിഞ്ഞു, കുറെ കല്യാണങ്ങള്‍ ഉള്ള ദിവസമാണ് ആ ഞായറാഴ്ച എന്നാ കാരണം കൊണ്ട്. എതിര്പ്പ് അവഗണിച്ചു ഉള്ളവരെയും കൊണ്ട് പോയി വരാം എന്ന് തീരുമാനിച്ചു. രാവിലെ 7 മണിക്ക് ഞാനും ബാബു ചേട്ടനും ഷോര്ണൂ്ര്‍ കൊളപ്പുള്ളി എത്തി.. ഒരു തട്ടുകടയില്‍ നിന്ന് ഇഡ്ഡലി കഴിച്ചു വെയിറ്റ് ചെയ്തു . പെരിന്തല്മഎണ്ണ ടീം എത്താൻ വൈകി. ആകെ ഉള്ളത് 5 ബുള്ളറ്റ് . ഉള്ളതും കൊട്നു യാത്ര തുടങ്ങി. തലേ ദിവസം സർവീസ് ചെയ്ത ബാബു ഏട്ടന്റെ ബൈക്കിന് കംപ്ലൈന്റ്റ്. പോകുന്ന വഴിയെ പോയ ഒരു ബുള്ളറ്റ് തടഞ്ഞു നിര്ത്തിാ ഒരു മെക്കാനിക്കിന്റെ നമ്പര്‍ വാങ്ങി ആള്ടെഏ വീട്ടില്‍ പോയി വണ്ടി പരിശോധിച്ചപ്പോള്‍ ഓയില്‍ പമ്പ് വര്ക്ക്് ആവുന്നില്ല. പിന്നെയും വണ്ടി അവിടെ വെച്ച് പാലക്കാട് വന്നു. ചര്ച്ചനകള്‍ തുടങ്ങി. വേറെ സ്ഥലത്ത...