കൊള്ളി മല
ഏതു യാത്രയെ കുറിച്ച് എഴുതണം എന്ന് ആലോചിച്ചു അവസാനം 2014 ഡിസംബറില്‍ “കൊള്ളി മല “ പോയ കാര്യം എഴുതാം എന്ന് തീരുമാനിച്ചു.
എം ടെക് പഠനകാലം. മൂന്നാം സെമെസ്റെര്‍ പരീക്ഷ കഴിഞ്ഞു എല്ലാ മലയാളികളും തിരിച്ചു നീട്ടിലേക്ക് വണ്ടി കയറി. ഞാന്‍ കയറിയത് കൊള്ളി മലയിലേക്കാണ്. കഴിഞ്ഞ സെമെസ്റെര്‍ പരീക്ഷക്ക് ശേഷം ഞാനും പ്രകാശും ബാലാജിയുടെ കൂടെ അവന്റെ നാടായ കൊടൈകനാല്‍ പോയി കറങ്ങിയിട്ടാണ് തിരികെ വീട്ടില്‍ പോയത്. ഇത്തവണയും അതുപോലെ എവിടെക്കെങ്ങിലും പോണം എന്ന് ഞങ്ങള്‍ പ്ലാന്‍ ഇട്ടു.
എന്റെ കോളേജ് നാമക്കല്‍ ഉള്ള A.M.S ENGINEERING COLLEGE ആണ്. ഞങ്ങളുടെ കോളേജിനു പിന്നില്‍ കാണുന്ന ഇപ്പോഴും മേഘം മൂടിയ മലയാണ് കൊള്ളി മല. ഇത്തവണ അവിടേക്ക് പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പരീക്ഷ കഴിഞ്ഞു നാട്ടില്‍ പോകുന്ന സമയം ആയതിനാല്‍ കയ്യില്‍ അധികം പണം ഒന്നും ഇല്ല. ഇതാകുമ്പോള്‍ കോളേജില്‍ നിന്ന് അധികം ദൂരം ഇല്ല.
എല്ലാ കോളേജ് ട്രിപ്പും പോലെ ഇതിനും പലരും പിന്മാറി അവസാനം ഞാനും പ്രകാശും ബാലാജിയും മാത്രം ആയി.
രണ്ടു വണ്ടി ഉണ്ട്. അതുകൊണ്ട് ഒരാളെ കൂടെ കൂട്ടി. ‘അറിവ്’ എന്ന് പേരുള്ള പേരില്‍ മാത്രം അറിവുള്ള ഒരു പയ്യനെ.അവന്‍ ഒരു 150 രൂപയും കൊണ്ടാണ് യാത്രക്ക് വന്നത് എന്ന മഹാസത്യം പിന്നീടാണ് ഞങ്ങള്‍ മനസിലാക്കിയത്. പ്രകാശിന്റെ അപ്പാച്ചെ ബൈക്ക് അതില്‍ പ്രകാശും അറിവും. ഒരു യമഹ റേ സ്കൂട്ടെര്‍ .അതില്‍ ഞാനും ബാലാജിയും. കൊട്ട് ഇല്ല. ഹെല്മെറ്റ് ഇല്ല. കയ്യില്‍ ബാഗുകള്‍ ഉണ്ട്.
യാത്ര തുടങ്ങി. പോകുന്ന വഴിക്ക് നാഷണല്‍ പെര്മിറ്റ് ലോറികളുടെ സംസ്ഥാന സമ്മേളനം പോലെ റോഡ്. ട്രെയിന്‍ പോലെ ഒരു ഗാപ് ഇല്ലാതെ ആണ് അവരുടെ പോക്ക്. ഒരു വിധം ഓരോ ഗ്രൂപിനെ ഓവര്‍ ടേക്ക് ചെയ്തു യാത്ര തുടര്ന്ന്.
നല്ല മനോഹരമായ വഴി ആണ് അത്. കുറെ പോയപ്പോള്‍ റോഡില്‍ പൂ വിതറി ഇട്ടിരികുന്നത് കണ്ടു. വല്ല തിരുവിഴയോ തേര് വലിക്കാലോ ആവും എന്ന് കരുതിയപ്പോള്‍ ബാലാജി ആണ് പറഞ്ഞത് “സാവ് ഊര്‍വലം” പോയ വഴി ആണെന്ന്. അതായതു ഡെഡ് ബോഡിയും കൊണ്ട് തമിഴ്നാടില്‍ ആട്ടവും പാട്ടും ഒക്കെ ആയി പോകുന്ന ഘോഷയാത്ര.
പിന്നെ ഞങ്ങള്‍ മൈലേജ് കണകുകള്‍ എല്ലാം അപഗ്രഥിച്ചു പെട്രോള്‍ അടിച്ചു മല കയറ്റം തുടങ്ങി. മല കയറി തുടങ്ങിയപോള്‍ കോട മഞ്ഞു മൂടി.
പുറമേ നിന്ന് നോക്കുമ്പോള്‍ മേഘമായി തോന്നിയിരുന്നത് ഈ കോട മഞ്ഞു ആണോ.? ഇനിയിപ്പോ ഇത് മഞ്ഞാണോ മേഘമാണോ .? തുടങ്ങിയ സംശയങ്ങളും ചര്‍ച്ചകള്‍ക്കും ഒടുവില്‍ മഞ്ഞും മേഘവും ഒന്നാണ് എന്ന നിഗമനത്തില്‍ എത്തിയ ഞങ്ങള്‍ മേഘങ്ങള്ക്ക് ഇടയിലൂടെ വണ്ടി ഓടിച്ചു. ഒരു നനുത്ത ചാറ്റല്‍ മഴ കൊള്ളുന്ന പോലെ ഞാന്‍ നനയുന്നത് ഞാന്‍ അറിഞ്ഞില്ല. കുറെ കഴിഞ്ഞു തണുത്തു വിറച്ചു വണ്ടി നിര്ത്തിയയപ്പോള്‍ വണ്ടി ഓടിക്കുന്ന ഞാന്നും പ്രകാശും മാത്രം നനഞ്ഞിരിക്കുന്നു.
കുറച്ചേ കഴിഞ്ഞു ചെറിയ മഴ തുടങ്ങി. ഉയരം കൂടുന്തോറു ചായക്ക് രുചി കൂടിയാലും ഇല്ലെങ്കിലും ഓക്സിജന്‍ കുറയും. അതുകൊണ്ട് വണ്ടികളുടെ പവര്‍ കുറഞ്ഞു വന്നു. തണുപ്പ് കൂടി കൈ വിറച്ചു തുടങ്ങി . നനഞ്ഞ വളവുകളും തിരിവുകളും താണ്ടി ഞങ്ങള്‍ മല കയറ്റം തുടര്‍ന്നു .
ഒടുവില്‍ മുകളില്‍ എത്തിയപ്പോള്‍ എന്റെ കണക്കെല്ലാം തെറ്റിച്ച് വണ്ടിയിലെ പെട്രോള്‍ കഴിഞ്ഞു. ടെന്ഷന്‍ അടിച്ചു ഒരു ഇറക്കതിലൂടെ വണ്ടി ഉരുട്ടി ഇറക്കിയപ്പോള്‍ ഒരാള്‍ പറഞ്ഞു ആ വഴി പോയാല്‍ പെട്രോള്‍ പമ്പ് ഉണ്ടെന്നു. അവിടെ വരെ എങ്ങനെയൊക്കെയോ എത്തിച്ചു. പട്രോള്‍ അടിച്ചു ഞങ്ങള്‍ ഓരോ ചായ കുടിച്ചു. നല്ല ബോറന്‍ ചായ.
ഇരുട്ട് വീണു തുടങ്ങി. തണുപ്പും കൂടി. അങ്ങനെ തല ചായ്ക്കാന്‍ ഒരു ഇടം തേടി അലഞ്ഞു. എല്ലായിടത്തും നല്ല റേറ്റ് പറഞ്ഞു. അപോഴാണ് അറിവിന്റെ ധനസ്ഥിതി ഞങ്ങള്‍ അറിഞ്ഞത്. ഒടുവില്‍ ഞങ്ങള്ക്ക്ച പറ്റിയ രീതിയില്‍ ഒരു മുറി കിട്ടി. രണ്ടു കട്ടില്‍ ഉണ്ട്. ബാത്രൂം പുറത്താണ്. ഭയങ്കര തണുപ്പും മൂടല്‍ മഞ്ഞും. റൂമില്‍ ബാഗ് വെച്ച് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയി. വണ്ടിയുടെ ലൈറ്റ് അടിച്ചാല്‍ മൂടല്‍ മഞ്ഞില്‍ അത് തിരിച്ചടിക്കും. റോഡ് കാണാന്‍ ഇല്ലെങ്കിലും ഒരു ഊഹം വെച്ച് ഞങ്ങള്‍ പോയി.
അധികം ഡെവലപ്പ് ആവാത്ത സ്ഥലമാണ് കൊള്ളി ഹില്ല്സ്. ഒരുപാട് മരങ്ങള്‍ ഉണ്ട്. നല്ല Rubberized റോഡ് ആണ്. തരക്കേടില്ലാത്ത ചെറിയ Restaurants ഉണ്ട്. ഭക്ഷണം കൊള്ളാം. ആകെ 7 ഹോട്ടല്‍ ആണ് താമസിക്കാന്‍ ഉള്ളത്. അതില്‍ ചിലത് റിസോര്ട്ട് മോഡല്‍ ആണ്. എങ്കിലും പകല്‍ നേരത്ത് അവിടെ എത്തിയാല്‍ ആരോടെങ്ങിലും ചോദിച്ചു നല്ല സ്ഥലത്ത് പോയി താമസിക്കവുന്നത്തെ ഉള്ളു.ഞങ്ങള്‍ രാത്രി ആയി എത്തിയപ്പോള്‍ എന്നതാണ് ഞങ്ങള്ക്ക്റ വിനയായത്. എന്തായാലും രാത്രി ‘ബാഷ’’ സിനിമയും കണ്ടു കിടന്നുറങ്ങി.
രാവിലെ എണീറ്റ് റെഡിയായി ആദ്യം പോയത് വ്യൂ പോയിന്റിലെക്കാന്. ഒരു കൊച്ചു ഗ്രാമ വഴി . ചെറിയ ഒരു കുന്നു കയറി അവിടെ എത്തി. അധികം ആരും ഇല്ലാത്ത സ്ഥലം.
വ്യൂ പോയിട്നില്‍ കേറിയപ്പോള്‍ താഴെ മുഴുവന്‍ മഞ്ഞ്. ഒന്നും കാണാന്‍ ഇല്ല. കുറച്ച നേരം അവിടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തു തരികെ വന്നു .വരുന്ന വഴി പട്ടി ഓടിച്ചു.
നേരെ ചെന്നത് ബോട്ടിംഗ് പോയിന്റ് കാണാന്‍. അവിടെ ഞങ്ങള്‍ എത്തിയപ്പോള്‍ പൂട്ടി കിടക്കുന്നു. പിന്നെ ആരൊക്കെയോ വിവരമറിയിച്ചു ഒരാള്‍ വന്നാണ് അവിടെ തുറന്നത്.
അകത്തു കയറി ഒരു കൊച്ചു കുളം. അവിടെ ഒരു പെടല്‍ ബോട്ട്. അതുകൊണ്ട് ബോറിംഗ് ഉപേക്ഷിച്ചു. അവിടെ കാണാന്‍ നല്ല സ്ഥലം ആയിരുന്നു. അതുകൊണ്ട് കുറച്ചു ഫോട്ടോസ് എടുത്തു.
അവിടെ വെച്ച് ഇതുവരെ കഴിക്കാതെ ഒരു പഴം കഴിച്ചു. പേര് ഞാന്‍ മറന്നു പോയി. മധുരവും പുളിയും ഉള്ള ഒരു ചുവന്ന ഐറ്റം. അത് വില്ക്കുന്ന ചേച്ചി പറഞ്ഞത് ഇവിടത്തുകാര്‍ ഒക്കെ ഇവിടത്തെ സ്ഥലവും വീടും വിട്ടു താഴെ പോയി താമസിക്കാന്‍ പോകുകയാണെന്ന്. അവിടെ ഇനി മരം മുറിക്കണോ വനം നശിപിക്കണോ പാടില്ലത്രേ. ഇപോ ഉള്ളത് പോലെ സംരക്ഷിക്കണം എന്ന്. അതില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്നു അറിയില്ല. എങ്കില്‍ അതൊരു നല്ല കാര്യം ആയി തോന്നി.
പിന്നീട് ഞങ്ങള്‍ ഒരു വെള്ള ചാട്ടം തപ്പി പോയി. ചില കാട്ട് വഴികളില്‍ കൂടി പോയി അവസാനം എത്തിയത് ഒരു കുരുമുളക് തോട്ടത്തില്‍ ആണ്. കുരുമുളക് വള്ളിച്ചെടി ആണെന്ന പുതിയ അറിവ് എന്റെ കൂടെ വന്നവന്മാര്ക്ക് ലഭിച്ചു എന്നതൊഴിച്ചാല്‍ അവിടെ വേറെ ഒന്നും ഉണ്ടായില്ല.
പിന്നീട് നേരെ ഒരു അമ്പലത്തില്‍ പോയി. “സിധന്മ്മാര്‍ കുളിക്കാറില്ല” എന്നാ പ്രകാശിന്റെ തത്വപ്രകാരം കുളിക്കാത്ത ഞങ്ങള്‍ അമ്പലത്തില്‍ കയറി തൊഴുതു. കുറിയും വരച്ചു.
ഒടുവില്‍ അകഞ്ഞു തിരിഞ്ഞ് “ആഗായ ഗംഗ” എന്ന വെള്ളച്ചാട്ടം എത്തി. ‘ആഗായം’ എന്നാല്‍ ആകാശം. വെറും 1050 പടികള്‍ താഴേക്ക് ഇറങ്ങിയാല്‍ മതി അത് കാണാന്‍.
ഒരു ആവേശത്തിന് ഇറങ്ങി. ഇറങ്ങുന്ന വഴി ഗംഭീര വ്യൂ പോയിന്റ്‌കല്‍ ഉണ്ട്. അവിടെ പാറയുടെ തുമ്പത്ത് കയറി നിന്ന് കൈ വിടര്ത്തിണ മഞ്ഞിന്റെ തലോടല്‍ ആവോളം ആസ്വദിച്ചു.
അവസാനം ആഗായ ഗംഗ എത്തി. അത്രയും നടന്നത് നഷ്ടം ആയില്ല.
അതൊരു മനോഹര കാഴ്ചയാണ്.
അവിടെ കുറച്ചേ സമയം ചിലവഴിച്ച ശേഷം തിരിച്ചു കയറി. ഒരു പണിയും ചെയ്യാതെ ജീവിച്ചതിന്റെ ഫലം അപ്പൊ അറിഞ്ഞു. ശരീരം ഒട്ടും സഹകരിച്ചില്ല. ഒരുവിധം മുകളില്‍ എത്തി.
അങ്ങനെ തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെ വന്നു കൊള്ളി മല കണ്ടു തീര്ത്തു ഞങ്ങള്‍ മടങ്ങി. സാമ്പത്തിക പരാധീനതകള്‍ കാരണം ഞങ്ങള്‍ എഞ്ചിന്‍ ഓഫ് അക്കിയിട്ടാണ് വണ്ടികള്‍ കുന്നു ഇറങ്ങിയത്.
വരുന്ന വഴി ലോകത്തിലെ ഏറ്റവും ചെറിയ മെഡിക്കല്‍ കോളേജ് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായി.
ഒരു കവുങ്ങിന്‍ തോട്ടത്തില്‍ ഫോട്ടോ നേരെ റൂമിലേക്ക് വെച്ച് പിടിച്ചു.
കൊള്ളി മലയെ കുറിച്ചുള്ള വിക്കിപീടിയ ലിങ്ക് :https://en.wikipedia.org/wiki/Kolli_Hills
ഉപയോഗപ്പെടും എന്ന് കരുതുന്നു.

Comments
Post a Comment