പണികിട്ടിയ യാത്രയുടെ

ഒരു പണികിട്ടിയ യാത്രയുടെ വിവരണം


ആദ്യത്തെ ബുള്ളറ്റ്‌ റൈഡ് വിജയ്ച്ചത് കൊണ്ട് രണ്ടാമത് ഒരെണ്ണം പ്ലാന്‍ ഇട്ടു. വാള്പാിറ യാത്ര സെപ്റ്റംബര്‍ ആറാം തിയതി ഞായറാഴ്ച. എന്റെ വീട്ടില്‍ നിന്ന് ശക്തമായ എതിര്പ്പ് . ഒരു ജോതിഷി അച്ഛനെ പറഞ്ഞു പേടിപ്പിച്ചു - എനിക്ക് വാഹനം ഉപയോഗിക്കാന്‍ പാടില്ല എന്ന്. അത് പോരഞ്ഞിട്ട് തലേന്ന് രാത്രി പലരും ഒഴിഞ്ഞു, കുറെ കല്യാണങ്ങള്‍ ഉള്ള ദിവസമാണ് ആ ഞായറാഴ്ച എന്നാ കാരണം കൊണ്ട്. എതിര്പ്പ് അവഗണിച്ചു ഉള്ളവരെയും കൊണ്ട് പോയി വരാം എന്ന് തീരുമാനിച്ചു.
രാവിലെ 7 മണിക്ക് ഞാനും ബാബു ചേട്ടനും ഷോര്ണൂ്ര്‍ കൊളപ്പുള്ളി എത്തി.. ഒരു തട്ടുകടയില്‍ നിന്ന് ഇഡ്ഡലി കഴിച്ചു വെയിറ്റ് ചെയ്തു . പെരിന്തല്മഎണ്ണ ടീം എത്താൻ വൈകി. ആകെ ഉള്ളത് 5 ബുള്ളറ്റ്‌ . ഉള്ളതും കൊട്നു യാത്ര തുടങ്ങി.


തലേ ദിവസം സർവീസ്  ചെയ്ത ബാബു ഏട്ടന്റെ ബൈക്കിന് കംപ്ലൈന്റ്റ്‌. പോകുന്ന വഴിയെ പോയ ഒരു ബുള്ളറ്റ്‌ തടഞ്ഞു നിര്ത്തിാ ഒരു മെക്കാനിക്കിന്റെ നമ്പര്‍ വാങ്ങി ആള്ടെഏ വീട്ടില്‍ പോയി വണ്ടി പരിശോധിച്ചപ്പോള്‍ ഓയില്‍ പമ്പ്‌ വര്ക്ക്് ആവുന്നില്ല. പിന്നെയും വണ്ടി അവിടെ വെച്ച് പാലക്കാട്‌ വന്നു. ചര്ച്ചനകള്‍ തുടങ്ങി. വേറെ സ്ഥലത്ത് പോകാം, യാത്ര വേണ്ടെന്നു വെക്കാം എന്നൊക്കെ ചിന്തകള്‍ വന്നു. ഒടുവില്‍ ബാബു ഏട്ടന്‍ തിരിച്ചു പോയി. ബാക്കി ഉള്ളവര്‍ വാള്പാടറ പോകാന്‍ തീരുമാനിച്ചു. ആദ്യം വരുന്നില്ല എന്ന് പറഞ്ഞ ഷഫീക് കുറച്ച കഴിഞ്ഞു പാലക്കാട് എത്തി. അങ്ങനെ വീണ്ടും 5 ബൈക്ക്. പാലക്കാടു നിന്ന് യാത്ര തുടങ്ങുമ്പോള്‍ 11.30 മണി.

പാലക്കാടു-പൊള്ളാച്ചി നല്ല റോഡും നല്ല റൈഡും. പൊള്ളാച്ചിയില്‍ നിന്ന് വാള്പാചറയിലേക്ക് പോകുന്ന വഴി ഒരു ഹോട്ടലില്‍ കേറി ഉച്ചയൂണ് കഴിച്ചു. അവിടെ നിന്ന് വണ്ടി എടുത്തു അഞ്ചാമത്തെ ഗിയര്‍ ഇടുമ്പോഴേക്കും മഴ. കനത്ത മഴ. പലരുടെയും കയ്യില്‍ റെയിന്‍ കോട്ട് ഇല്ല. ജാകെറ്റ് മാത്രമേ ഉള്ളു. അതിട്ടാല്‍ നനയും. ഒരു അമ്പലത്തില്‍ കയറി നിന്നു. അര മണിക്കൂറില്‍ കൂടുതല്‍ അവിടെ പോയി. ആകെ മടുപ്പ് ആയി.

സമയ കുറവ് കൊണ്ട് വാള്പാ റ വരെ പോകണ്ട എന്ന് നിശ്ചയിച്ചു. കുറച്ചു കുന്നു കയറിയ ശേഷം തിരികെ ഇറങ്ങാം എന്ന് വെച്ച് മഴ കുറഞ്ഞ തക്കം നോക്കി യാത്ര തുടര്ന്നു .




മനോഹരമായ ഡാം പരിസരം അതിന്റെ അരികത്തു കൂടി ഉള്ള യാത്ര, എല്ലാം രസകരം ആയിരുന്നു.
 മല കയറി തുടങ്ങിയപ്പോള്‍ എല്ലാവരും ഉഷാര്‍ ആയി.



നല്ല മനോഹരമായ കാഴ്ചകള്‍ കണ്ടു മഴ തോര്ന്നു വഴിയിലൂടെ മുന്നോട്ടു പോകവേ ബൈകുകള്‍ എണ്ണത്തില്‍ കുറവാണല്ലോ എന്നതു രസം കൊല്ലി ആയി. കഴിഞ്ഞ തവണത്തെ റൈഡിന് നല്ല ഗ്രൌണ്ട് സപ്പോര്ട്ട് ആയിരുന്നു.


ഒരു തിരിവില്‍ എത്തിയപ്പോള്‍ നേരെ ആകാശത്തേക്ക് വണ്ടി
ചെല്ലുന്ന പോലത്തെ ഒരു ഫീല്‍.ബാക്കി ഉള്ളവരെ പോകാന്‍ വിട്ടു ഞാന്‍ ബൈക്ക് അവിടെ നിര്‍ത്തി പെട്ടന്ന് രണ്ടു ഫോട്ടോ എടുത്തു. അവിടെ അധികം നേരം നിര്‍ത്തി ഇടാന്‍ പാടില്ല .


ഞാന്‍ മൂന്നാമതായി യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് രണ്ടാമത്തെ ബൈക്ക് ആദ്യത്തെ ബൈകിന്റെ പിന്നില്‍ ഇടിക്കുന്നു, മറിഞ്ഞു വീഴുന്നു. ഞാനും പിന്നില്‍ ഉള്ളവരും സഡന്‍ ബ്രൈക്ക് ഇടുന്നു. ഞങ്ങള്‍ പിന്‍ ചക്രം സ്കിഡ്‌ ചെയ്തിട്ടനെങ്ങിലും ഞങ്ങള്‍ വീഴാതെ നിന്നു. എല്ലാം ഞൊടിയിടയില്‍ നടന്നു. ഒരു കാട്ടു പന്നി കുറുകെ ചാടിയതാണ്.
ഹെല്മെ റ്റും ജാക്കറ്റും ഷൂസും ഉണ്ടായിരുന്നത് കൊണ്ട് കാലിലെ ഒരു ചെറിയ മുറിവില്‍ പരിക്ക് ഒതുങ്ങി. എതിരെ വണ്ടി ഒന്നും വന്നില്ല. അതുകൊണ്ട് മറ്റു അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല.

അവിടെ വെച്ച് മല കയറ്റം അവസാനിപ്പിച്ചു ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. ഇറങ്ങുന്ന വഴി ‘മങ്കി ഫോള്സ് . വെള്ളച്ചാട്ടം കണ്ടു എന്ന് വരുത്തി. അവിടെ ബൈക്ക് കൊട് നിര്ത്തി്യതിനു ബൈക്ക് ഒന്നിനും 5 രൂപ വെച്ച് വാങ്ങി. റെസീറ്റ് തന്നില്ല. ചോദിച്ചു വാങ്ങി.

പണി ഒരെണ്ണം കൂടി ബാക്കി ഉണ്ടായിരുന്നു. പൊള്ളാച്ചി പാലക്കാട് പാതയില്‍ ഒരു ട്രക്ക്. അതിന്റെ ഡ്രൈവര്‍ മദ്യപാനി ആണോ എന്ന് നല്ല സംശയം ഉണ്ട്. എന്തോ ചവച്ചു കൊണ്ടാണ് അയാള്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. പാമ്പ് ഇഴയുന്ന പോലയാണ് അയാള്‍ ആ റോഡില്‍ കൂടി ആ ഭാരം കയറ്റിയ ട്രക്ക് കൊണ്ട് പോയത്. ഞങ്ങള്‍ ഓരോരുത്തരായി ഓവര്‍ ടേക്ക് ചെയ്യുന്ന സമയത്ത് അയാള്‍ പെട്ടാണ് വണ്ടി വലത്തോട്ട് ഓടിച്ചു. ബൈക്ക് ഓടികുന്നവനും ബൈക്ക് വലത്തോട്ട് എടുത്തു പെട്ടാന്നു എതിരെ ഒരു കാര്‍ വന്നു. അവന്‍ ഉടനെ ബൈക്ക് വീണ്ടും വലതോട്ടു എടുത്തു റോഡില്‍ നിന്ന് ഇറക്കി. എതിരെ വന്ന കാറും നിര്ത്തിപ. അപകടം തലനാരിഴക്ക് ഒഴിവായി. എല്ലാത്തിനും കൂടി ഒരു സെക്കന്റ് സമയമേ എടുത്തുള്ളൂ. അങ്ങനെ മൂന്നാമത്തെ പണിയും കടന്നു പോയി.

പാലക്കാടു വരെ ഈ ട്രക്കിനെ പേടിച്ചു ഒരുവിധം ഞങ്ങള്‍ എത്തി. അവിടെ നിന്ന് ഞാന്‍ ഒറ്റക്കായി. നേരെ അലത്തൂര്ക്ക്എ വെച്ച് പിടിച്ചു, ആലത്തൂര്‍ > പഴയന്നൂര്‍ > ചേലക്കര > വടക്കാഞ്ചേരി > മുണ്ടാതികോട്. ഇതായിരുന്നു മനസിലെ റൂട്ട്. നല്ല നാല് വരി പാത. കുറെ പോയിട്ടും ആലത്തൂര്‍ എത്തിയില്ലല്ലോ എന്ന് വിചാരിച്ചപ്പോള്‍ ‘വടക്കഞ്ചേരി’ എത്തി ! ആലത്തൂര്‍ എന്നാ ബോര്ഡ്‘‌ ഞാന്‍ എവിടെയും കണ്ടില്ല. അപോഴെക്കും ഇരുട്ട് വീണു.
വടക്കഞ്ചേരി മുതല്‍ തൃശൂര്‍ വരെ കുതിരാന്‍ വഴിയുള്ള യാത്ര ആലോചിക്കണേ വയ്യ. പൊളിഞ്ഞ ഇടുങ്ങിയ റോഡും, ബ്ലോക്കും. അവിടെ കണ്ട ഒരു ചേട്ടനോട് വഴി ചോദിച്ചു. ആ ചേട്ടന്‍ ആലത്തൂര്‍- പഴയന്നൂര്‍ റോഡിലേക്കുള്ള വഴി പറഞ്ഞു തന്നു. ആ വഴി യാത്ര തുടര്ന്നു . അല്പ്പംഴ കഴിഞ്ഞപ്പോള്‍ കറന്റ്‌ പോയി. നാട്ടിന്‍ പുറത്തെ വഴി ആണ്. കുറെ വളവും തിരിവും. വശങ്ങളില്‍ പാടവും കുളവും ഒക്കെ ആണ്. ഇരുട്ടത്ത്‌ സ്ട്രീറ്റ് ലൈറ്റ് ഇല്ലാതെ ഞാന്‍ പാട് പെട്ട് ഒരുവിധം പഴയന്നൂര്‍ എത്തി.

അപ്പോഴാണ്‌ ശരികുള്ള പണി വന്നത്. ഒടുക്കത്തെ മഴ. ഒറ്റ സ്ട്രീറ്റ് ലൈറ്റ് ഇല്ല. വീടുകളില്‍ വെളിച്ചം ഉണ്ട്. ഷൂ വെള്ളം നിറഞ്ഞു. ബ്രേക്ക്‌ ചവിട്ടുമ്പോള്‍ ശൂവില്‍ നിന്ന് വെള്ളം ചാടും.

വെളിച്ചം ഇല്ലാത്ത വഴി. പെട്ടന്ന് കുഴിയോ വളവോ വന്നാല്‍ ബ്രേക്ക്‌ ചവുട്ടിയാല്‍ ഞന്‍ മറിഞ്ഞു വീഴും. അതുകൊണ്ട് മെല്ല പോന്നു. ദൈവ ദൂതനെ പോലെ ഒരു വടക്കാഞ്ചേരി registration വെള്ള സ്വിഫ്റ്റ് കാര്‍ എന്റെ മുന്നില്‍ വന്നു. ഞാന്‍ അവരുടെ പിന്നാലെ വെച്ച് പിടിച്ചു. വളവും തിരിവും ഒക്കെ മുന്കൂ്ട്ടി കണ്ടു വണ്ടി ഓടിക്കാന്‍ പറ്റി. ചെലക്കര വരെ അവര്‍ മുന്നില്‍ ഉണ്ടായിരുന്നു.

ചേലക്കര കഴിഞ്ഞു അവരോടു മനസുകൊണ്ട് നന്ദി പറഞ്ഞു മുന്നോട്ടു എടുത്തപ്പോള്‍ ഒരുത്തന്‍ കറുത്ത “ഹൂഡ്’ ധരിച്ചു എന്റെ ബൈക്കിനു മുന്നില്‍ കൂടി റോഡ്‌ ക്രോസ് ചെയ്തു. സത്യം പറഞ്ഞാല്‍ അവന്‍ തൊട്ടു മുന്നില്‍ എത്തിയപ്പോള്‍ ആണ് ഞാന്‍ അവനെ കണ്ടത്. ഞാന്‍ ശെരിക്കും ഞെട്ടി.
അവിടന്നും മഴ തന്നെ. പലയിടത്തും സ്ട്രീറ്റ് ലൈറ്റ് ഇല്ല. ഹൈ ബീം ഇട്ട വാഹനങ്ങള്‍ എതിരെ വരും. ആ അനുഭവം എഴുതി ബോധിപ്പിക്കാന്‍ പറ്റില്ല. ഒരുവിധം നനഞ്ഞു വാരി ജീവനും കൊണ്ട് വീടെത്തി.

Comments

Popular posts from this blog

ഹംപി

നാമക്കല്‍ ടൌണിലെ കോട്ട.